വേനല്‍ മഴയ്ക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലേറ്റ് 55 കാരനായ ഗൃഹനാഥന് മരണമടഞ്ഞു. പൊന്‍കുന്നം ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കല്‍ അശോകനാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.. വീട്ടില്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
0 Comments