ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി. സ്‌കൂളിന്റെ നൂറാം വാര്‍ഷികം പൂര്‍ത്തിയാക്കുകയാണ്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ അദ്ധ്യാപക- പൂര്‍വ വിദ്യാര്‍ത്ഥി മഹാസംഗമം 'ഓര്‍മ്മച്ചെപ്പ് 1.0' നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷൈനി ജോസഫ് സ്വാഗതം ആശംസിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ഐ.എസ്.ആര്‍.ഒ സീനിയര്‍ സയന്റിസ്റ്റുമായ ലിറ്റി ജോസ്, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ മുന്‍ എം.പി .ജോയി എബ്രഹാം, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോക്ടര്‍ കെ.ആര്‍.ബിന്ദുജി, ഫാ.അലക്‌സ് ഇളംതുരുത്തിയില്‍ എന്നിവര്‍ തങ്ങളുടെ വിദ്യാലയ സ്മരണകള്‍ പങ്കുവച്ചു. 1924 ല്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ശതാബ്ദി ഗാനത്തിന്റെ പ്രകാശനവും നടന്നു. സംഗീതാധ്യാപകനായ ജോയ് തലനാട് രചിച്ച് ഈണം പകര്‍ന്ന്, പൂര്‍വവിദ്യാര്‍ത്ഥികളാലപിച്ച ശതാബ്ദിഗാനത്തിന്റെ പ്രകാശനവും പ്രദര്‍ശനവും വര്‍ണ്ണാഭമായി. 350 - ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനെത്തി. മുതിര്‍ന്ന പൂര്‍വാദ്ധ്യാപകര്‍ മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍, എന്നിവരെ ആദരിച്ചു. സ്‌കൂളില്‍ സേവനം അനുഷ്ടിച്ച എല്ലാ അദ്ധ്യാപകരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. നിറഞ്ഞ സദസ്സും പങ്കുവയ്ക്കപ്പെട്ട ഓര്‍മ്മകളും, കൊച്ചുകൊച്ചു പരിഭവങ്ങളുമെല്ലാം ഓര്‍മ്മച്ചെപ്പിനെ അവിസ്മരണീയമാക്കി.
0 Comments