Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ ചാരിറ്റബിള്‍ ആന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ മെയിന്‍ ഓഫീസിന്റെ ഉദ്ഘാടനം നടന്നു



ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ മെയിന്‍ ഓഫീസിന്റെ ഉദ്ഘാടനം ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് നിര്‍വഹിച്ചു. പഞ്ചായത്തംഗം ശരത് ശശി അധ്യക്ഷത വഹിച്ചു. 50% സാമ്പത്തിക സഹായത്തോടെ സൊസൈറ്റി നടപ്പിലാക്കുന്ന സഹായ പദ്ധതികളുടെ  ഭാഗമായി ലാപ്‌ടോപ് വിതരണവും നടത്തി.  10 നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. പ്രസിഡന്റ് കെ.കെ ജോസ് പ്രകാശ്, പഞ്ചായത്തംഗങ്ങളായ ബോബന്‍ മഞ്ഞളാമല, ജോമോന്‍ മറ്റത്തില്‍, ഷൈനി സ്റ്റീഫന്‍, ശ്രീലേഖ മണിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരുമയുടെ പുതിയ ഓഫീസില്‍  വേനല്‍ ചൂടിന് ആശ്വാസം പകരുന്ന 'ഒരുമയുടെ കരുതല്‍' എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. എല്ലാ ദിവസവും രാവിലെ 11 മുതല്‍ 3 വരെ തണ്ണി മത്തന്‍ ജൂസ്, നാരങ്ങാവെള്ളം, സംഭാരം എന്നിവ സൗജന്യമായി വിതരണം ചെയ്യും.   നവീകരണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ഒരുമയുടെ പഴയ ഓഫീസില്‍ സ്‌നേഹാലയം അഭയകേന്ദ്രം മേയ് 26 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.  ജീവിത യാത്രയില്‍ ഒറ്റപ്പെട്ടുപോയ അച്ഛനമ്മമാര്‍ക്കായാണ്  സ്‌നേഹാലയം. ഒരുമയുടെ പ്രവര്‍ത്തകരായ ഷാജി അഖില്‍ നിവാസ്, ജോയ് മയിലംവേലി, പ്രസാദ് എം, രഞ്ജിത് കെ.എ, ജയന്‍ കറുകപ്പള്ളി, ജോര്‍ജ് കാതളിക്കാട്ടില്‍, കെ.പി വിനോദ്, രവി എ.കെ, ദിലീപ് പ്രണവം, ജോമോന്‍ തോമസ്, സിന്‍ജാ ഷാജി, നീതു മോള്‍, രേഷ്മ രവീന്ദ്രന്‍, അമല സണ്ണി,മെര്‍ലിന്‍ ആന്റണി,ആബ കെ. രാജ് ആഷിത അനില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം  നല്‍കി.




Post a Comment

0 Comments