മുപ്പത്തിയഞ്ചു വര്‍ഷമായി തരിശായി കിടന്ന പൈക മല്ലികശ്ശേരിയിലെ കോക്കാട്ട് പാടശേഖരത്ത് ഇനി ചെറു ധാന്യങ്ങള്‍ വിളയും. ചോളം ബജ്‌റ, കൂവരക്, തിന, കൂടാതെ സൂര്യകാന്തിയും,പച്ചക്കറികളും ഇവിടെ കൃഷി ചെയ്യും. ചെറു ധാന്യ കൃഷിയുടെ വിതയുത്സവം മാണി സി കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. എലിക്കുളം കൃഷി ഓഫീസര്‍ കെ.പ്രവീണ്‍ പദ്ധതി വിശദീകരിച്ചു പഞ്ചായത്തംഗങ്ങളായ ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യന്‍ വെച്ചൂര്‍, എലിക്കുളം ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട്, സെക്രട്ടറി ജോസ് പി. കുര്യന്‍, കാപ്പുകയം പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചന്‍ ഞാറയ്ക്കല്‍, എലിക്കുളം നാട്ടു ചന്ത ഭാരവാഹികളായ രാജു അമ്പലത്തറ, മോഹന കുമാര്‍ കുന്നപ്പള്ളി കരോട്ട്, സെബാസ്റ്റ്യന്‍ കുന്നപ്പള്ളി എലിക്കുളം ഗ്രാമപഞ്ചായത്തംഗവും പദ്ധതിയുടെ സംഘാടകനുമായ മാത്യൂസ് പെരുമനങ്ങാട് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ.ജെ. അലക്‌സ് റോയ് എന്നിവര്‍ പ്രസംഗിച്ചു. എലിക്കുളം കൃഷി ഭവന്റെ സഹകരണത്തോടെയാണ് മാത്യു കോക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്ത് കൃഷിയിറക്കുന്നത്.
0 Comments