ആയിരക്കണക്കിന് കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ചെറുകര പൈങ്ങളം സെന്റ് ആന്റണീസ് UP സ്‌കൂളിന്റെ 109-ാമത് വാര്‍ഷികാഘോഷവും പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദവും ഞായറാഴ്ച നടക്കും. 1915 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിന്റെ യശസ്സുയര്‍ത്തിക്കൊണ്ട് ചെറുകര സെന്റ് മേരീസ് ഇടവക സമൂഹത്തിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെ പുതിയ മന്ദിര നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2 കോടിയോളം രൂപ ചെലവിലാണ് 10 ഡിജിറ്റല്‍ ക്ലാസ് മുറികളുള്ള മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 5.30 ന് സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബന്നി കന്നുവെട്ടിയേല്‍ പറഞ്ഞു. വൈകീട്ട് 6 ന് വാര്‍ഷികാഘോഷ സമ്മേളനം തോമസ് ചാഴികാടന്‍ MP ഉദ്ഘാടനം ചെയ്യും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിക്കും. മാണി c കാപ്പന്‍ MLA സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ തോമസ് പുതിയ കുന്നേല്‍ അധ്യക്ഷനായിരിക്കും . പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാജന്‍ , ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഹെഡ്മിസ്ട്രസ് ബിന്‍സി ജോസഫ്, PTA പ്രസിഡന്റ് അജി തോമസ് , ചാക്കോ താന്നിയാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
0 Comments