പാലാ അല്‍ഫോന്‍സാ കോളേജില്‍ മെഗാ യുവജന ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 B യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ഓഫ് കുട്ടനാട് ഓവര്‍സീസും അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് യുവജന ശാക്തീകരണ പരിപാടി നടത്തിയത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. NSS വോളന്റിയര്‍ സെക്രട്ടറി ആഷാ V മാര്‍ട്ടിന്‍ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബര്‍സാര്‍ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ജില്ലാ ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍, സി. ജെയ്മി അബ്രഹാം FCC, ലീനു K. ജോസ്, ഗംഗ S. നായര്‍, തെരെസാ ജോണ്‍സണ്‍, സോജാ ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ സാബു വല്ലയില്‍ പ്രസംഗ പരിശീലനം നടത്തി.
0 Comments