Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ കൗണ്‍സില്‍ യോഗം



പാലാ നഗരസഭാ കൗണ്‍സില്‍ യോഗം ചെയര്‍മാന്‍ ഷാജു തുരുത്തന്റെ അധ്യക്ഷതയില്‍ നടന്നു. ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി 5 വര്‍ഷം മുന്‍പ് നിര്‍മിച്ച അമിനിറ്റി സെന്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ അനുവദിക്കണമെന്നമാവശ്യപ്പെടുന്ന പ്രമേയം ബൈജു കൊല്ലം പറമ്പില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇരിപ്പിട് വുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായില്ല. ഡയസ്സിന്റെ ഇടതുവശത്ത് 9 സീറ്റുകള്‍ ക്രമമായി അനുവദിക്കുമെന്ന് ചെയര്‍മാന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് പരാതി ഉയര്‍ന്നു. അടുത്ത കൗണ്‍സില്‍ യോഗം മുതല്‍ ക്രമീകരണം നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ടൗണ്‍ ഹാള്‍ കോംപ്ലക്‌സില്‍ കോണ്‍ഗ്രസ് ഓഫീസ് ഒഴിപ്പിക്കുമെന്ന ചെയര്‍മാന്റെ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശിച്ച പ്രതിപക്ഷനേതാവ് സതീഷ് ചൊള്ളാനി 4 വര്‍ഷമായി വാടക നല്‍കി നിയമപരമായി ഉപയോഗിക്കുന്ന മുറിയിലാണ് പാര്‍ട്ടി ഓഫീസെന്നും അത് നിയമവിരുദ്ധമല്ലെന്നും  പറഞ്ഞു.




Post a Comment

0 Comments