Breaking...

9/recent/ticker-posts

Header Ads Widget

യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.



യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്  യുവാക്കളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി  ഇടത്താംകുന്ന് ഭാഗത്ത് മരോട്ടിക്കല്‍ വീട്ടില്‍ നാരായണന്‍ മകന്‍ M.T മോഹനന്‍ (53) ആണ് പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടാരമറ്റം സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരനായ മോഹനന്‍ അവിടെയെത്തിയ യുവാക്കളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും  തുടര്‍ന്ന് മോഹനന്‍ ഒരു കത്തി എടുത്ത് യുവാക്കളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.  പരാതിയെ  തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. പാലാ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു വി.എല്‍ പോലിസ് ഉദ്യോഗസ്ഥരായ  അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments