പാലാ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷം നടന്നു. ഈ അധ്യയന വര്‍ഷം വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികളെ ആദരിച്ചു. പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ളാലം പഴയപള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സി. ലിന്‍സി ജെ. ചീരാംകുഴി, പി.റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ്, അദ്ധ്യാപകരായ റെജി ജോസഫ്, സി. ഡോണ, ലിജോ ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
0 Comments