പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ 88-ാമത് വാര്‍ഷികാഘോഷവും, പ്രതിഭാസംഗമവും നടന്നു. ളാലം നിത്യസഹായമാതാ പാരിഷ് ഹാളില്‍ വാര്‍ഷികാഘോഷത്തോടൊപ്പം അദ്ധ്യാപക രക്ഷാകര്‍ത്തൃ ദിനാചരണവും, മാതൃ സംഗമവും നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ളാലം പഴയപള്ളി വികാരി റവ. ഫാ. ജോസഫ് തടത്തില്‍ അദ്ധ്യക്ഷനായിരുന്നു. പ്രകൃതി ജോയ്‌സ് മേരി ജോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി J ചീരാംകുഴി, പിടിഎ പ്രസിഡണ്ട് ജോഷിബ ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഭകളെ ആദരിക്കലും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു.
0 Comments