Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് സമര്‍പ്പണവും



പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് സമര്‍പ്പണവും കോളേജിലെ സെന്റ്. ജോസഫ് ഹാളില്‍  നടന്നു. പ്രസിദ്ധ  ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരു പരമ്പരകളുടെ പുണ്യമാണ് തന്നെ സംഗീതരംഗത്ത് ഏഴ് പതിറ്റാണ്ടായി നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ശബ്ദവും അര്‍ത്ഥവും ഒത്തുചേര്‍ന്ന  പദങ്ങളും പദങ്ങള്‍ ഒന്ന് ചേര്‍ന്ന കാവ്യവും സംഗീതധാരയാല്‍ അമരത്വം പ്രാപിക്കും. ജീവിതവും സംഗീതവും ദൈവത്തിന്റെ ദാനമാണ്. ജീവിതത്തെയും സംഗീതത്തെയും നിഷ്‌കളങ്കമായി സമീപിക്കണം. ഗുരുക്കന്മാരാണ് ഈ പാഠം പകര്‍ന്ന് നല്‍കേണ്ടത്. ദൈവത്തിലേയ്ക്കുള്ള വഴി ഗുരുവാണ്. ഗുരുക്കന്മാര്‍ക്കും ശിഷ്യന്മാര്‍ക്കും പേരുകേട്ട സെന്റ് തോമസ് കോളേജില്‍ വരാനായത് പുണ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്റെ ഗ്രാമം എന്ന ചിത്രത്തിലെ കല്പാന്ത കാലത്തോളം  എന്നാരംഭിക്കുന്ന ഗാനമടക്കം വിദ്യാധിരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന മനോഹരഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.  അലുംനി അസോസിയേഷന്‍ നല്‍കുന്ന മോണ്‍ ജോസഫ് കുരീത്തടം അവാര്‍ഡ് മികച്ച സംരംഭകനായ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍  സെബാസ്റ്റ്യന്‍ ജോര്‍ജ് വിദ്യാധരന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റുവാങ്ങി. അഗസ്റ്റിന്‍ തോമസ് കുന്നത്തേടം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മോണ്‍ ഇമ്മാനുവേല്‍ മേച്ചേരിക്കുന്നേല്‍ അവാര്‍ഡ് മുന്‍ അലുംനി പ്രസിഡന്റും  താലൂക്ക് ഹോസ്പിറ്റല്‍ മുന്‍ സൂപ്രണ്ടുമായിരുന്ന ഡോ. മുരളീധരന്‍ നായര്‍ക്ക് കോളേജ് മാനേജര്‍ മോണ്‍. റവ ഡോ. ജോസഫ് തടത്തില്‍ സമ്മാനിച്ചു. പ്രശസ്ത ചിന്തകനും പണ്ഡിതനുമായ റവ.ഡോ. കെ.എംജോര്‍ജ്,  ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാനും  പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഷാജു തുരുത്തനെ പ്രിന്‍സിപ്പല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ഡേവിസ് സേവ്യര്‍, ഡോ.സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ഡോ. സാബു ഡി. മാത്യു, പ്രസിഡന്റ് ഡിജോ കാപ്പന്‍, ട്രഷറര്‍ ഡോ.സോജന്‍ പുല്ലാട്ട്, പൂഞ്ഞാര്‍ വിജയന്‍, നയന തോമസ് അലക്‌സ് മേനാംപറമ്പില്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ഡോ ടോജി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments