രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ സമാപിക്കുമ്പോള്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററിയിലെ ആണ്‍കുട്ടികള്‍ മാത്രമുള്ള അവസാന ബാച്ചാണ് പരീക്ഷ പൂര്‍ത്തിയാക്കി സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്നത്. 128 വര്‍ഷത്തെ ചരിത്രമുള്ള സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം മുതലാണ് പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് പെണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം നല്‍കിത്തുടങ്ങിയത്. ആണ്‍കുട്ടികള്‍ മാത്രമുള്ള അവസാനത്തെ പ്ലസ് ടു ബാച്ച് ഈ കലാലയത്തോട് യാത്ര പറയുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ 'സഹവിദ്യാഭ്യാസം' എന്ന പുതിയ നയമനുസരിച്ചാണ് സെന്റ് തോമസ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ കൂടി പ്രവേശനം നല്‍കി മിക്‌സഡ് സ്‌കൂള്‍ ആയി മാറിയത്.
0 Comments