Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ യുടെ 90-ാം വാര്‍ഷിക ആഘോഷ സമ്മേളനം നടന്നു.



പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ യുടെ 90-ാം വാര്‍ഷിക ആഘോഷ സമ്മേളനം നടന്നു. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളും  കുട്ടികളും തമ്മില്‍ ഉണ്ടായിരിക്കേണ്ട നല്ല ബന്ധത്തെക്കുറിച്ചും മാതാപിതാക്കള്‍ക്ക് എന്നും സ്‌നേഹവും, കരുതലും തിരികെ നല്‍കുന്നവരാകണം കുട്ടികളെന്നും ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍  മായ രാഹുല്‍, പ്രീസ്റ്റ് ഫോം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ തെരുവത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സിബി പി.ജെ, PTA പ്രസിഡന്റ് മഞ്ജു ടോമി, സ്‌കൂള്‍ ലീഡര്‍ അഖില്‍ സിജോ, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക ജോസ്, സ്റ്റാഫ് സെക്രട്ടറി ഷാജിമോന്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധി നിധിയ അന്ന രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.  കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments