പാലാ കിഴതടിയൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ മാര്‍ച്ച് 25 ന് നടക്കും. ദേവ പ്രശ്‌നവിധി പ്രകാരം ശാസ്താവിനും ഗണപതിക്കും പ്രത്യേകം ശ്രീകോവിലുകള്‍ നിര്‍മ്മിച്ചാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 10 ന് നടക്കുന്ന പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി താഴമണ്‍ കണ്ഠരര് രാജീവര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. കണ്ഠരര് ബ്രഹ്‌മദത്തര്, മേല്‍ശാന്തി ചെറുവള്ളില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. മാര്‍ച്ച് 23 മുതല്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. ആചാര്യവരണം, ഗണപതി പൂജ, പ്രാസാദശുദ്ധി, വാസ്തു ഹോമം, വാസ്തുകലശം, ബിംബ പരിഗ്രഹം, ജലാധിവാസം, അഷ്ടബന്ധ ലേപനം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. എല്ലാ ദിവസവും ദീപാരാധനയും പ്രത്യേക പൂജകളും വിവിധ കലാ പരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രക്ഷാധികാരി ഡോ. PG സതീഷ് ബാബു, പ്രസിഡന്റ് Kഗോപി, സെക്രട്ടറി ലതാഗോപിനാഥ്, KC നിര്‍മല്‍ കുമാര്‍, പ്രസന്ന ഉല്ലാസ് , രമണി ഗോപി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments