Breaking...

9/recent/ticker-posts

Header Ads Widget

ഓടകളുടെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്നു.



പാലാ നഗരത്തില്‍ പലയിടത്തും  ഓടകളുടെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ദുരിതമാവുകയാണ് മേല്‍ മൂടി തകര്‍ന്ന ഓടകള്‍. ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ചുള്ള ഗ്രില്ലുകള്‍ക്കു മുകളിലൂടെ ഭാരവാഹനങ്ങള്‍ കയറി പൈപ്പുകള്‍ ഒടിഞ്ഞു തുങ്ങുന്നത് അപകടം വിളിച്ച വരുത്തുകയാണ്. രാത്രി കാലങ്ങളില്‍ റോഡരികിലൂടെ നടന്നു പോകുന്നവര്‍ കുഴിയില്‍ വീണ് പരിക്കേല്‍ക്കാനുള്ള സാധ്യതയേറെയാണ്.ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പെടുന്നുണ്ട്. കുരിശു പള്ളി ജംഗ്ഷനിലും സമീപത്തെ ലിങ്ക് റോഡുകളിലും ഇത്തരം അപകടക്കെണികളുണ്ട്. തകര്‍ന്ന ഗ്രില്ലുകള്‍ എത്രയും വേഗം നവീകരിച്ച് അപകട സാധ്യത ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യമാണുയരുന്നത്.




Post a Comment

0 Comments