കാട്ടാനയും കടുവയും കാട്ടുപന്നിയും വയനാട്ടിലും വനമേഖലകള്‍ക്കു സമീപവും ജനങ്ങള്‍ക്ക് ഭീഷണിയാവുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് പാലാക്കാരും കരുതേണ്ടതില്ല. പാലാ നഗര ഹൃദയത്തിലൂടെ രാത്രികാലത്ത് കാട്ടുപന്നികള്‍ കടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മെയിന്‍ റോഡിലൂടെ രാത്രിയില്‍ കടന്നുപോയ വാഹനയാത്രികരാണ് മൂന്നു കാട്ടുപന്നികള്‍ റോഡിലൂടെ പോകുന്ന ദൃശ്യം പകര്‍ത്തിയത്. കുറുക്കനും കുരങ്ങിനും ഒപ്പം കാട്ടുപന്നിയും ഇപ്പോള്‍ നഗരത്തിലേക്കിറങ്ങുകയാണ്.
0 Comments