Breaking...

9/recent/ticker-posts

Header Ads Widget

പാലാ വെള്ളാപ്പാട് വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി



പാലാ വെള്ളാപ്പാട് വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. മാര്‍ച്ച് 23 നാണ് മീനപ്പൂരമഹോത്സവം നടക്കുന്നത്. ഒന്നാം ഉത്സവദിവസമായ ചൊവ്വാഴ്ച അഷ്ടദ്രവ്യ ഗണപതി ഹോമം, ഉമാമഹേശ്വര പൂജ,  കലശാഭിഷേകം,  പൂമൂടല്‍ തുടങ്ങിയ ചടങ്ങുകള്‍  നടന്നു. വൈകീട്ട് തിരുവരങ്ങില്‍ വയലിന്‍ ഫ്യൂഷനും അരങ്ങേറി. ബുധനാഴ്ച രാവിലെ ഭദ്രകാളിദേവിക്ക് കലശാഭിഷേകം നടക്കും.  4-ാം ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ മകം തൊഴല്‍, വൈകിട്ട് ജീവിത എഴുന്നള്ളത്ത്, എന്നിവ നടക്കും. മീനപ്പൂര മഹോത്സവ ദിവസമായ ശനിയാഴ്ച ഇരട്ടപ്പൊങ്കാലയും, വൈകീട്ട് പൂമൂടല്‍, പൂരം ഇടി എന്നിവയും നടക്കും. തന്ത്രി പെരുമ്പള്ളിയാഴത്ത് സുബ്രമണ്യന്‍ നമ്പൂതിരി, മേല്‍ശാന്തി തുരുത്തിയില്‍ പ്രദീപ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.




Post a Comment

0 Comments