പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം മാര്‍ച്ച് 19 മുതല്‍ 23 വരെ നടക്കും.. മാര്‍ച്ച് 20ന് രാവിലെ 10 മണിക്ക് ഭദ്രകാളി ദേവിക്ക് കലശാഭിഷേകം, ഭദ്രകാളി പൂജ എന്നിവ നടക്കും. തിരുവരങ്ങില്‍ രാത്രി 7 മണിക്ക് ഗാനമേള, മാര്‍ച്ച് 21ന് രാവിലെ മൃത്യുഞ്ജയ ഹോമം തുടര്‍ന്ന് പതിവ് ഉത്സവ ചടങ്ങുകള്‍.വൈകുന്നേരം ദീപാരാധന, ദീപകാഴ്ച. മാര്‍ച്ച് 22 വെള്ളിയാഴ്ച 11.30 നു പ്രസിദ്ധമായ മകം തൊഴല്‍ നടക്കും.വൈകിട്ട് 4 മണിക്ക് ളാലം ക്ഷേത്രത്തിലേക്ക് ജീവിത എഴുന്നള്ളത്ത് പുറപ്പാട്. 6 ന് ളാലം ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. ളാലം ക്ഷേത്ര ഉപദേശക സമിതി,സേവാഭാരതി, തൊഴിലാളി സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് പാലാ ടൗണ്‍ ബസ്റ്റാന്‍ഡ് ജംഗ്ഷനില്‍ എതിരേല്‍പ് , രാത്രി 9ന് വിളക്കന്‍പൊലി, ജീവിത എഴുന്നള്ളത്തിനും താലപ്പൊലിയില്‍ പങ്കെടുക്കുന്നതിനും ആയി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും തിരിച്ച് ഭവനങ്ങളിലേക്ക് പോകുന്നതിനുള്ള യാത്ര സൗകര്യങ്ങള്‍ കമ്മിറ്റിയുടെ ഉത്തരവാദിത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 23 രാവിലെ 7.30ന് 25 കലശപൂജ, 9 മണിക്ക് ഇരട്ട പൊങ്കാല, 10. 30 പൊങ്കാല നിവേദ്യ സമര്‍പ്പണം, 12ന് പൂരം തൊഴല്‍. ഒരുമണിക്ക് പൂരം പിറന്നാള്‍ മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ശേഷം ദീപാരാധനയും ദീപക്കാഴ്ചയും.ഏഴുമണിക്ക് പൂമൂടല്‍, എട്ടുമണിക്ക് പൂരം ഇടി, എന്നിവയും നടക്കും.
0 Comments