Breaking...

9/recent/ticker-posts

Header Ads Widget

പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പിയാത്ത ശില്പം സ്ഥാപിച്ചു.



പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തില്‍  പിയാത്ത ശില്പം സ്ഥാപിച്ചു.  തീര്‍ത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിലാണ് മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശില്‍പ്പത്തിന്റെ കൂറ്റന്‍ മാതൃക സ്ഥാപിച്ചത് . പാലാ രൂപതയിലെ ആദ്യകാല കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രത്തില്‍ കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുന്‍കൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്‍പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത്‌ലഹേം ആര്‍ട്ട്‌സിലെ വിന്‍സെന്റാണ് ഫൈബറില്‍ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിന്റെ നിര്‍മ്മാണ ചിലവ്. ശില്‍പത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം  പാമ്പൂരാംപാറയിലെ നാല്‍പതാം വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരില്‍ നിര്‍വ്വഹിച്ചു. ഫാ ജോസഫ് വടകര നേതൃത്വം നല്‍കി. നാല്‍പതാം വെള്ളിയില്‍ യേശുദേവന്റെ പീഡാ സഹനത്തിന്റെ സ്മരണകളുമായി കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയിലേക്ക് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ഇടപ്പാടിയിലെ ജന്മഗൃഹത്തില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി.




Post a Comment

0 Comments