കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍ സര്‍പ്പപൂജയും നൂറും പാലും സമര്‍പ്പണവും നടന്നു. ആയിരത്തോളം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രത്തില്‍ പാരമ്പര്യ തനിമയോടെ സംരക്ഷിച്ചു പരിപാലിക്കുന്ന സര്‍പ്പക്കാവിനുള്ളിലാണ് സര്‍പ്പപൂജാ ചടങ്ങുകള്‍ നടന്നത്. ഔഷധ സസ്യങ്ങളും അപൂര്‍വ്വ സസ്യജാലങ്ങളും വളളിപ്പടര്‍പ്പുകളും നിറഞ്ഞ വനാന്തരീക്ഷത്തില്‍ നാഗരാജാവും നാഗയക്ഷിയും ചിത്രകൂടങ്ങളുമുള്‍ക്കൊള്ളുന്ന സര്‍പ്പകേന്ദ്രം പാറക്കുടിയില്‍ കൊട്ടാരത്തിലെ യക്ഷി ഭഗവതി ശാസ്താ ദേവസ്ഥാനത്തോടു ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സര്‍പ്പപൂജയ്ക്കും നൂറുംപാലും സമര്‍പ്പണത്തിനും മേല്‍ശാന്തി രഞ്ജീഷ് ഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഭക്തിനിര്‍ഭരമായ പൂജാ ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. പാറക്കുടിയില്‍ കൊട്ടാരം ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ MS ഗിരിശന്‍ നായര്‍ മണിമല, ശിവരാമന്‍ നായര്‍ കോയിക്കാട്ട്, ജയപ്രകാശ് കിഴക്കെചെമ്മല എന്നിവരുടെ നേതൃത്വത്തിലാണ് സര്‍പ്പപൂജാ ചടങ്ങുകള്‍ നടന്നത്.
0 Comments