പാലാ മുന്‍സിപ്പാലിറ്റി ഇരുപത്തിമൂന്നാം വാര്‍ഡില്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോഡ് നവീകരിച്ചു. തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് മാണി C കാപ്പന്‍ MLAയുടെ ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചണ് നവീകരിച്ചത്. റോഡിന്റെ ശോച്യാവസ്ഥ വാര്‍ഡ് മെമ്പര്‍ ജിമ്മി ജോസഫ് എംഎല്‍എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫണ്ട് ലഭ്യമാക്കിയത്. നവീകരിച്ച റോഡ് ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിമ്മി ജോസഫ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ ഫാദര്‍ ഡോക്ടര്‍ ജെയിംസ് മംഗലത്തില്‍,വൈസ് പ്രിന്‍സിപ്പല്‍ സാല്‍വിന്‍ കാപ്പിലിപറമ്പില്‍, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാദര്‍ ജോസ് തറപ്പേല്‍, കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാദര്‍ എബിന്‍, പ്രദീപ് പടയട്ട് ,രതീഷ് കിഴക്കേല്‍,നവീന്‍ വൈപ്പന,എം.പി കൃഷ്ണന്‍ നായര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments