Breaking...

9/recent/ticker-posts

Header Ads Widget

3.7 കോടി രൂപ ചിലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം



പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.7 കോടി രൂപ ചിലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ചൂരക്കുന്ന് കോട്ടേപ്പള്ളി തച്ചിലങ്ങാട് മുല്ലക്കരി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വ്വഹിച്ചു.കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പട്ടിയാലിമറ്റം കൊല്ലപ്പള്ളി മറ്റക്കരോട്ട് റോഡ്, വടക്കേടം മാരാംകുഴികടവ് റോഡ്, ചുവന്നപ്ലാവ് പൂവത്തുംകുഴി പാലക്കാട് റോഡ് എന്നിവയുടെ ഉദ്ഘാടനവും എം.പി നിര്‍വ്വഹിച്ചു.തച്ചിലങ്ങാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷയായിരുന്നു.അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം,  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബെറ്റി റോയി, പിഎംജിഎസ്വൈ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ സുമ പി സുരേന്ദ്രന്‍, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍,പഞ്ചായത്ത് മെമ്പര്‍ മാത്തുക്കുട്ടി ഞായര്‍കുളം, ശ്രീലത ജയന്‍, ജാന്‍സി ബാബു, മാത്തുക്കുട്ടി ആന്റണി,സിപിഐ മണ്ഡലം പ്രസിഡന്റ് അഡ്വ.റ്റി.പി പ്രദീപ് കുമാര്‍,സിപിഎം ഏരിയ കമ്മറ്റിയംഗം റ്റി.എസ് ജയന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, കെഎല്‍ഡിസി മെമ്പര്‍ ജോസഫ് ചാമക്കാല, ടോംസ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ ടോം റ്റി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments