Breaking...

9/recent/ticker-posts

Header Ads Widget

പോക്‌സോ കേസില്‍ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.



 പോക്‌സോ കേസില്‍ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടില്‍ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5:30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സി ബസ്സിനുള്ളില്‍ കയറിയ പെണ്‍കുട്ടിയോട്  ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്. ഓ ഫൈസലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments