Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.



ഓണ്‍ലൈന്‍ ബാങ്ക് ലോണ്‍ ലഭിക്കുന്നതിനായി വീട്ടമ്മയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോര്‍ട്ട് കൊച്ചി കോയത്തുംപറമ്പില്‍ വീട്ടില്‍ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തന്‍വീട്ടില്‍ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പേഴ്‌സണല്‍ ലോണ്‍ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് 200000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മ തന്റെ ഫേസ്ബുക്കില്‍ സ്വകാര്യ  ബാങ്കിന്റെ രണ്ട് ലക്ഷം രൂപ  പേഴ്‌സണല്‍ ലോണിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് ലോണിന് അപേക്ഷിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണം എന്നുപറഞ്ഞ് ഇവരില്‍ നിന്നും ലോണിന്റെ ഈടായും,പെനാല്‍റ്റിയായും മറ്റും 200000 രൂപ പല തവണയായി വാങ്ങിയെടുക്കുകയും തുടര്‍ന്ന് ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം    ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ സുബ്രഹ്‌മണ്യന്‍ പി.എസ്, എസ്.ഐ ജിബിന്‍ തോമസ്, സി.പി.ഓ മാരായ രമേശ് എ.സി, അനീഷ് കെ.സി, ജോബി ജോസഫ്, അനീഷ് കുമാര്‍ ടി.സി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments