വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാര്‍കുന്നേല്‍ വീട്ടില്‍ എബിന്‍ മാത്യു (28) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടില്‍ ഇരുമ്പുവടിയുമായി അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്തവിളിക്കുകയും, കയ്യില്‍ കടന്നുപിടിക്കുകയും, കുതറി മാറിയ വീട്ടമ്മയ്ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും, ലൈംഗികചുവയുള്ള ആംഗ്യം കാണിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്. ഓ ഫൈസല്‍, എസ്.ഐ മാരായ സക്കീര്‍ ഹുസൈന്‍, അനില്‍ തോമസ്, സി.പി.ഓ മാരായ ബിനു, ശിഹാബുദ്ദീന്‍, രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments