Breaking...

9/recent/ticker-posts

Header Ads Widget

ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.



ദമ്പതികളെ ബിസിനസ്സില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ   യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃക്കാക്കര ചേലൂര്‍,  സ്വദേശിനിയായ നിധി ശോശാ കുര്യനെയാണ് (38)  വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം നാലുന്നക്കല്‍ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  ഇവരുടെ കൈയില്‍ നിന്നും 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്ന്  മനസ്സിലാക്കിയ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷന്‍ എസ്.എച്ച്. ഓ ഫൈസല്‍. എ, എസ്.ഐ സുനില്‍ കെ.എസ്, സി. പി. ഓ മാരായ ജോഷി ജോസഫ്, ചിക്കു റ്റി.രാജു, അനുവിദ്യ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍  ശക്തമാക്കി.




Post a Comment

0 Comments