Breaking...

9/recent/ticker-posts

Header Ads Widget

ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍.



ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍.  കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി, വെമ്പള്ളി ചെമ്മനംപറമ്പില്‍ വീട്ടില്‍ ഷിജി (54)  എന്നയാളെയാണ് ഗാന്ധിനഗര്‍  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2015 സെപ്തംബര്‍ 10 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ 11-ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ തലയണയുടെ അടിയില്‍ നിന്നും 4800/- രൂപ അടങ്ങിയ പഴ്‌സ് മോഷണം ചെയ്ത കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍  സ്റ്റേഷന്‍ എസ്.എച്ച്.ഓ സിനോദ് കെ, സി.പി.ഓ മാരായ പ്രേംകുമാര്‍, സുജിത്ത്.ആര്‍ നായര്‍, രഞ്ജിത്ത് റ്റി.ആര്‍  എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments