Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു



ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം വിളിച്ചത്  പോകാതിരുന്നതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മുണ്ടകപ്പാടം ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കല്‍ വീട്ടില്‍ സിജോമോന്‍ (36), വേളൂര്‍ തിരുവാതുക്കല്‍ ഭാഗത്ത് കളത്തൂര്‍ത്തറമാലി വീട്ടില്‍ ജിബിന്‍ ജോസഫ്(36) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഒമ്പതാം തീയതി വൈകിട്ട് 4: 45 മണിയോടുകൂടി കാരിത്താസ് ജംഗ്ഷന്‍ ഭാഗത്ത് വച്ച്  ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം പോകുന്നതിനായി ഓട്ടോ ഡ്രൈവറെ ഓട്ടം വിളിക്കുകയും എന്നാല്‍ ഇയാള്‍ ഇത് വിസമ്മതിക്കുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇരുവരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുകയും, നിലത്ത് കിടന്ന കല്ലെടുത്ത് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷോജോ വര്‍ഗീസ്, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ സജി പി.സി, സി.പി.ഓ സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments