പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കോതനല്ലൂര്‍ സോണ്‍ വാര്‍ഷികവും വനിതാ ദിനാഘോഷവും നടന്നു. കോതനല്ലൂര്‍ പള്ളി പാരിഷ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം ലഭിക്കുമ്പോള്‍ മാത്രമേ സമൂഹത്തിന്റെ വളര്‍ച്ച ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ എന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതു കുടുംബങ്ങളുടെ ശാക്തീകരണത്തിന് വലിയ തണല്‍ ആയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സോണല്‍ രക്ഷാധികാരി റവ് ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍ അധ്യക്ഷത വഹിച്ചു. സോണല്‍ ഡയറക്ടര്‍ ഫാദര്‍ ടോം ജോസ് മാമലശ്ശേരില്‍ ആമുഖ പ്രഭാഷണം നടത്തി. സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ സാലി ബേബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി എസ് ഡബ്ലിയു എസ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ മോണിക്ക വനിതാദിന സന്ദേശം നല്‍കി. ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയവരെ ആദരിച്ചു.
0 Comments