പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാല സോണല്‍ വാര്‍ഷികവും കാര്‍ഷിക മഹോത്സവവും വനിതാദിനാഘോഷവും ളാലം പഴയപള്ളി പാരിഷ് ഹാളില്‍ നടന്നു. മാണി C കാപ്പന്‍ MLA സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക മേഖലയിലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് PSWS നടത്തുന്നതെന്ന് MLA പറഞ്ഞു. കാര്‍ഷികരംഗത്ത് മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണത്തിന്റെ പ്രാധാന്യവും മാണി സി കാപ്പന്‍ വിശദീകരിച്ചു. കാര്‍ഷിക മഹോത്സവം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. PSWS ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. ളാലം പഴയ പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പാലാ സോണ്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് ഒഴുകയില്‍ അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ജോസ്മിത, വനിതാ ദിനസന്ദേശം നല്‍കി. നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ജോസിന്‍ ബിനോ , ഷീബ ജിയോ, ഫാദര്‍ ജോസഫ് താഴത്തുവരിക്കയില്‍, ഫാദര്‍ മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ജോയി മടിയ്ക്കാങ്കല്‍, സിബി കണിയാംപടി, സിസി ജോസഫ്, സൗമ്യ ജെയിംസ് , നിത്യ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക സെമിനാര്‍ കലാപരിപാടികള്‍ ഭാഗ്യതാരം നറുക്കെടുപ്പ് , സമ്മാനദാനം എന്നിവയും നടന്നു
0 Comments