പാലാ പുലിയന്നൂര്‍ ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. ബൈപ്പാസ് റോഡ് വഴിയെത്തി പ്രധാന റോഡിലേയ്ക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം, പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങളുടെ തോത് വര്‍ധിച്ചിട്ടും യാതൊരു സുരക്ഷാ നടപടിയും സ്വീകരിച്ചിട്ടില്ല. അഞ്ച് റോഡുകള്‍ ആണ് പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തില്‍ വന്നുചേരുന്നത്. ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ നാലോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
0 Comments