പുലിയന്നൂര്‍ ജിഎല്‍പിഎസ് സ്‌കൂള്‍ വാര്‍ഷികവും, പഠനോത്സവവും നടന്നു . ദ്യുതി 2024 വാര്‍ഷിക ഉത്സവത്തിന്റെ ഉദ്ഘാടനം മാണി സ് കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അനില മാത്തുക്കുട്ടി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പി പ്രസാദ്, പഞ്ചായത്തംഗം ആര്യ സബിന്‍, ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് നീതു എസ് മറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളിനെ മികവിന്റെ പാതയില്‍ മുന്നേറുന്നതിന് നേതൃത്വം നല്‍കിയ ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണനെ മാണി സി കാപ്പന്‍ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു.
0 Comments