ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂര്‍ മരിയന്‍ ജംഗ്ഷന്‍ റോഡില്‍ വണ്‍വേ സംവിധാനം നിലവില്‍ വന്നു. നഗരസഭാധ്യക്ഷന്‍ ഷാജു വി.തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, ജിമ്മി ജോസഫ്,RDO കെ.പി ദീപാ, DYSP -സദന്‍, Cl ജോബിന്‍ ആന്റണി, SI Kബിനു, ട്രാഫിക് SI അശോകന്‍, PWD AE അനു, നഗരസഭാജീവനക്കാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുതിയ സംവിധാനത്തിനായി താത്കാലിക ബാരിക്കേഡുകളും, ബോര്‍ഡുകളും സ്ഥാപിച്ചു. ശനിയാഴ്ചഉച്ചമുതര്‍ മുതല്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. പാലാ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ഹൈവേ വഴിയാണ് പോകേണ്ടത്. കോട്ടയം ഭാഗത്തു നിന്ന് പാലായ്ക്കു വരുന്ന വാഹനങ്ങള്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനു സമീപത്തു നിന്ന് മരിയന്‍ ജംക്ഷന്‍ വഴി എസ്എച്ച് ഹോസ്റ്റലിനു സമീപത്തെത്തി ഹൈവേയില്‍ പ്രവേശിക്കണം. സമാന്തര റോഡിലൂടെ വരുന്ന വാഹന ങ്ങള്‍ മരിയന്‍ ജംക്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്എച്ച് ഹോസ്റ്റലിനു സമീപമെത്തി വലത്തോട്ട് തിരിഞ്ഞ് കോട്ടയം ഭാഗത്തേക്കു പോകണം. പാലാ ഭാഗത്തു നിന്നും മരിയന്‍ സെന്ററിലേക്കു വരുന്ന വാഹനങ്ങള്‍ ഹൈവേ വഴിയെത്തി പുലിയന്നൂര്‍ പാലത്തിനു മുന്‍പായി തിരിയേണ്ടതാണ്. പുലിയന്നൂര്‍ അമ്പലം ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഇടത്തു വശത്തേക്കു തിരിഞ്ഞ് എസ്.എച്ച് ഹോസ്റ്റല്‍ ജംക്ഷനിലെത്തി ഹൈവേയില്‍ പ്രവേശിച്ച് കടന്നു പോകണം. പാലാ ഭാഗത്തു നിന്ന് പുലിയന്നൂര്‍ അമ്പലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കാണിയ്ക്ക മണ്ഡപത്തിനു സമീപത്തു നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകണം. കോട്ടയം ഭാഗത്തു നിന്ന് പാലാ ഭാഗത്തേക്കു വരുന്ന ബസുകള്‍ അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു സമീപം നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. പാലാ ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനു സമീപമുള്ള സ്റ്റോപ്പിലും നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. വരും ദിവസങ്ങളില്‍ പുതിയ ക്രമീകരണങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങള്‍ തീരുമാനിച്ച് സ്ഥിരം ബാരിക്കേഡുകളും, ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് നഗരസഭാ ചെയര്‍മാനും, ആര്‍ഡിഒ യും ,ഡിവൈഎസ്പിയും അറിയിച്ചു.
0 Comments