പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ശനിയാഴ്ച വൈകീട്ട് 8 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി മുണ്ടക്കൊടി ഇല്ലത്ത് MV വിഷ്ണുനമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റ് ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. കൊടിയേറ്റ് സദ്യ, ഭക്തിഗാനമേള എന്നിവയും നടന്നു. ഉത്സവാേഘാഷങ്ങളോടനുബന്ധിച്ച് മാര്‍ച് 8 ന് മഹാശിവരാത്രി ആഘോഷവും, പള്ളിവേട്ടയും നടക്കും. എട്ടാം ഉത്സവ ദിവസമായ മാര്‍ച്ച് 9ന് തിരുവാറാട്ടോടെ ഉത്സവാഘേഷങ്ങള്‍ സമാപിക്കും.
0 Comments