Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തറ ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ 109 -മത് വാര്‍ഷിക ആഘോഷം



പുന്നത്തറ ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ 109 -മത് വാര്‍ഷിക ആഘോഷം നടന്നു.   നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്  ഉദ്ഘാടനം  നിര്‍വഹിച്ചു. എസ്എന്‍ഡിപി ഹാളില്‍ നടന്ന വാര്‍ഷികാഘോഷ സമ്മേളനത്തില്‍  നഗരസഭാംഗംസുനിത ബിനീഷ്അധ്യക്ഷയായിരുന്നു. സ്റ്റാഫ് പ്രതിനിധി സജി പി ഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു പ്രിയ സജീവ് സമ്മാനദാനവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് പത്മജo. വി,  എസ് എസ് ജി പ്രസിഡന്റ് എം കെ സുഗതന്‍, സെക്രട്ടറി ടിവി സുരേഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ്, സ്‌കൂള്‍ ലീഡര്‍ കുമാരി ജോഷ്‌ന ജോമി, പിടിഎ പ്രസിഡണ്ട് ജോസ്മി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചിത കായികമേളകളിലെ പ്രതിഭകളെയും  പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. പൊതു സമ്മേളന ത്തെ തുടര്‍ന്ന് കലാസന്ധ്യയും നടന്നു.




Post a Comment

0 Comments