Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം കാര്‍ഷികോത്സവവും കാര്‍ഷികവിള പ്രദര്‍ശനവും ഞായറാഴ്ച



രാമപുരം കാര്‍ഷികോത്സവവും കാര്‍ഷികവിള പ്രദര്‍ശനവും മാര്‍ച്ച് 10 ഞായറാഴ്ച നടക്കും. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് രാമപുരം കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നത്. സെന്റ് അഗസ്റ്റിന്‍സ് ഫൊറാനാപള്ളി പാരീഷ്ഹാളില്‍ വച്ച് ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന പരിപാടിയില്‍ കാര്‍ഷിക വിള പ്രദര്‍ശന മത്സരം, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷികോപകരണ വിപണനവും പ്രദര്‍ശനവും, കാര്‍ഷിക രംഗത്തെ നൂതനാഭിമുഖ്യങ്ങള്‍ പരിചയപ്പെടുത്തല്‍, അലങ്കാര മത്സ്യ പ്രദര്‍ശനം, മികച്ച കര്‍ഷകരെയും സംരംഭകരെയും ആദരിക്കല്‍, ഫുഡ്കോര്‍ട്ട്,  കലാപരിപാടികള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും. ഞായറാഴ്ച രാവിലെ 8ന് രാമപുരം ഫൊറോനാപള്ളി വികാരി  റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് 1.30ന് PSWS സോണ്‍ വാര്‍ഷികവും വനിതാദിനവും നടക്കും.  പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. മികച്ച സംരംഭകരെയും കര്‍ഷകരെയും മാണി സി. കാപ്പന്‍ എം.എല്‍.എ. ആദരിക്കും. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോണ്‍ മണാങ്കല്‍, ബിനു മാണിമംഗലം, ജോസ് കരിപ്പാക്കുടിയില്‍, അരുണ്‍ കുളക്കാട്ടോലിക്കല്‍,  ജോബി പുളിക്കീല്‍, അപ്പച്ചന്‍ കിഴക്കേക്കുന്നല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments