രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 8 ന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതി രി യുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ആറാട്ടുദിവസമായ ഏപ്രില്‍ 4 ന് പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 60-ല്‍ പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം നടക്കും.വൈകിട്ട് 6 ന് ആറാട്ടിന് ശേഷം തൃശൂര്‍ പൂരം പാറമേക്കാവ് വിഭാഗം പഞ്ചവാദ്യ പ്രമാണി നയി ക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം തൃശുര്‍ പൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണി ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ നയിക്കുന്ന സ്‌പെഷ്യല്‍ പാണ്ടിമേളം എന്നിവ ഉണ്ടായിരിക്കും.
0 Comments