പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സര്‍ക്കാര്‍ പാലായോട് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി. പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലത്തെ അപകടവളവു നിവര്‍ത്തണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി മഞ്ഞക്കടമ്പന്‍. UDF പ്രതിനിധി ആയ പാലാ MLA മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ വികസനം നടത്താനനുവദിക്കില്ല എന്ന് വാശി പിടിക്കുന്ന എല്‍ഡിഎഫിന് വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലായിലെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും സജി പറഞ്ഞു. പനക്കപ്പാലത്തെ അപകട വളവ് നിവര്‍ത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട ഹൈവേയില്‍ മതിയായ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കില്‍ ,സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യന്‍, സെക്രട്ടറി നിബാസ് തോട്ടുങ്കല്‍, കേരള കോണ്‍ഗ്രസ് തലപ്പലം മണ്ഡലം പ്രസിഡണ്ട് ജിമ്മി വാഴംപ്ലാക്കല്‍, തോമാച്ചന്‍ താളനാനി, ഔസേപ്പച്ചന്‍ ചെമ്പ്‌ലാനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റ്റെല്ല ജോയി, മെമ്പര്‍ കൊച്ചു റാണി ജയ്‌സണ്‍, കെ.എസ്.സി ജില്ലാ പ്രസിഡണ്ട് നോയല്‍ ലുക്ക്, റമീസ് മുതുകാട്ടില്‍, ജോയി കുന്നുംപുറം, സുരേഷ് തൂങ്ങുമല, ടോം,റെജി മിറ്റത്താനിക്കല്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments