Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ പാഠപുസ്തക വിതരണം ആരംഭിച്ചു



അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുള്ള സ്‌കൂള്‍ പാഠപുസ്തകവിതരണം ജില്ലയില്‍ ആരംഭിച്ചു.  പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബില്‍ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. അധ്യയനവര്‍ഷം ആരംഭിക്കും മുമ്പു തന്നെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികള്‍ വഴിയാണ് ആദ്യഘട്ടത്തില്‍ വിതരണം നടത്തുക. സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകവിതരണം രണ്ടാംഘട്ടത്തില്‍ നടക്കും. മേയ് പതിനഞ്ചിനകം പുസ്തകവിതരണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.  പുസ്തകവിതരണച്ചടങ്ങില്‍ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്് അംഗം സി.എസ്. സുധന്‍ അധ്യക്ഷനായി. വിദ്യാകിരണം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.കെ. കവിത, പുതുപ്പള്ളി സെന്റ് ജോര്‍ജ് വി.എസ്.എ്ച്ച്.എസ്. ഹെഡ്മിസ്ട്രസ് അനിത ഗോപിനാഥന്‍, ഡി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments