Breaking...

9/recent/ticker-posts

Header Ads Widget

സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ.



 സ്കൂട്ടർ  മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പള്ളി കളത്തൂർ ഭാഗത്ത് ചേന്നാപ്രാമലയിൽ വീട്ടിൽ അനീഷ് കുമാർ (26)  എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എട്ടാം തീയതി  കോതനെല്ലൂർ,നമ്പ്യാകുളം സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ ഇയാളെ വണ്ടിയുമായി പിടികൂടുകയുമായിരുന്നു. ഇതു കൂടാതെ ഇയാൾ സ്കൂട്ടർ മോഷണം നടത്തുന്നതിന് മുൻപുള്ള ദിവസം കോതനെല്ലൂരുള്ള  ആളൊഴിഞ്ഞ മറ്റൊരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും പോലീസിനോട് പറഞ്ഞു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ  സിംഗ് സി.ആര്‍,  ബഷീർ, റോജിമോൻ, എ.എസ്.ഐ റെജിമോൾ, സി.പി.ഓ അർജുൻ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Post a Comment

0 Comments