Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി പകല്‍വീടൊരുക്കി.


ഏറ്റുമാനൂര്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി പകല്‍വീടൊരുക്കി. അമ്മമാര്‍ക്ക് പകല്‍ സമയം ചിലവഴിക്കാനും ഒത്തുചേരാനും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമായി നഗര ഹൃദയത്തില്‍ പാലാ റോഡിലെ രാമകൃഷ്ണ ബില്‍ഡിങ്ങിലാണ്  സേവാഭാരതി പകല്‍വീട് ഒരുക്കിയത്.   പകല്‍ വീടിന്റെ ഉദ്ഘാടനം  മുന്‍ സബ് രജിസ്ട്രാര്‍  സരസ്വതിയമ്മ നിര്‍വഹിച്ചു. ഡോക്ടര്‍ വി.വി. സോമന്‍ അദ്ധ്യക്ഷനായിരുന്നു. ഡോക്ടര്‍ തങ്കമ്മ സോമന്‍ മുഖ്യ പ്രഭാഷണം നടത്തി.  കൗണ്‍സിലര്‍മാരായ  ഉഷ സുരേഷ്,  രശ്മി ശ്യാം,  സുരേഷ് വടക്കേടം, ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സെക്രട്ടറി  ബിന്ദു ബി., സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ്  ഗംഗ രാജേഷ്, സീനിയര്‍ സിറ്റിസണ്‍ ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് അരവിന്ദാക്ഷന്‍ നായര്‍, ക്ഷേത്ര സംരക്ഷണസമിതി ഏറ്റുമാനൂര്‍ പ്രസിഡന്റ് ജിനചന്ദ്ര ബാബു,  സോജ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പകല്‍വീടിന്റെ പ്രവര്‍ത്തനം. എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ അലോപ്പതി, ഹോമിയോപ്പതി ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്.




Post a Comment

0 Comments