ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ വനിതാവിഭാഗമായ സ്ത്രീശക്തിയുടെ ആഭിമുഖ്യത്തിലാണ് വനിതാദിന സന്ദേശവുമായി രാത്രിനടത്തം സംഘടിപ്പിച്ചത്. സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി. ശക്തിനഗറിലുള്ള പെട്രോള്‍ പമ്പിനു മുന്നില്‍നിന്ന് ആരംഭിച്ച രാത്രിനടത്തം ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിജി ചാവറ വനിതാദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരം ചുറ്റിയുള്ള നടത്തം മഹാദേവ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. അസോസിയേഷന്‍ അംഗങ്ങളും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ടിക്കുന്ന വനിതകളും രാത്രി നടത്തത്തില്‍ പങ്കാളികളായി. സ്ത്രീശക്തി നേതാക്കളായ അമ്മിണി സുശീലന്‍ നായര്‍, ഗീത അരുണ്‍കുമാര്‍, എല്‍സമ്മ രാജു, ശ്രീകല രാജു, സീന ബാബു, ഡോക്ടര്‍ ഗീതാ പ്രദീപ്, പത്മിനി വിജയ്, ബീന രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments