Breaking...

9/recent/ticker-posts

Header Ads Widget

6 വരിപ്പാത 2025 അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് PWD മന്ത്രി മുഹമ്മദ് റിയാസ്



കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയുള്ള 6 വരിപ്പാത 2025 അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് PWD മന്ത്രി മുഹമ്മദ് റിയാസ്. കാട്ടിക്കുന്ന് തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിന് കുറുകെ നിര്‍മിച്ച കാട്ടിക്കുന്ന് തുരുത്തേല്‍  പാലത്തിന്റെ ഉദ്ഘാടനം  ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വര്‍ഷ കാലയളവിനുള്ളില്‍ കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടന്നിരിക്കുന്നത്. 13 ജില്ലകളിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയും ഒന്‍പത് ജില്ലകളിലൂടെ കടന്ന് പോകുന്ന തീരദേശ ഹൈവേയും യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിട്ടാണു കാട്ടിക്കുന്ന് തുരുത്തു പാലം നിര്‍മിച്ചത്. 114.40 മീറ്റര്‍ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടും കൂടി നിര്‍മിച്ച പാലത്തിന് ഇരുവശങ്ങളിലുമായി ബി.എം.ബി.സി നിലവാരത്തില്‍ സമീപനപാതയും നിര്‍മിച്ചു. കൊച്ചി ആസ്ഥാനമായുള്ള ശ്യാമ ഡൈനാമിക്‌സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തത്.




Post a Comment

0 Comments