SMYM ചേര്‍പ്പുങ്കല്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചേര്‍പ്പുങ്കല്‍ പള്ളി കവലയില്‍ ഏകദിന ഉപവാസ സമരം നടത്തി. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും SMYM ആവശ്യപ്പെട്ടു. ഉപവാസ സമരം ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്തു. ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ പിന്‍വലിയുന്ന സെല്‍ഫി കള്‍ച്ചറില്‍ നിന്ന് പിന്മാറി സാമൂഹിക പ്രശ്‌നങ്ങളെ പഠിക്കാന്‍ തയ്യാറാകണമെന്ന് ഫാദര്‍ ജോസഫ് പാനാമ്പുഴ അഭിപ്രായപ്പെട്ടു. ചേര്‍പ്പുങ്കല്‍ ഫൊറോനാ ഡയറക്ടര്‍ റവ. ഫാ. തോമസ് പരിയാരത്ത്അധ്യക്ഷനായിരുന്നു. ജോയിന്റ് ഡയറക്ടര്‍ സി. ഡോളി മാത്യു , ബിബിന്‍ ചാമക്കാലായില്‍, സെന്‍ഞ്ജു ജേക്കബ്, ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, റ്റോണി കവിയില്‍, ഫാ. തോംസണ്‍ കിഴക്കേക്കര, ഫാ. ജെയിംസ് ആണ്ടശ്ശേരി, രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, രൂപത പ്രസിഡന്റ് എഡ്വിന്‍ ജോസ്, ഫാ. ജീമോന്‍ പനച്ചിക്കല്‍കരോട്ട്, AKCC പ്രസിഡന്റ് മാര്‍ട്ടിന്‍ കോലടി, സെക്രട്ടറി കുര്യാക്കോസ്, രൂപത വൈസ് പ്രസിഡന്റ് റ്റിന്‍സി ബാബു, രൂപത ഡെപ്യൂട്ടി പ്രസിഡന്റ് മാര്‍ട്ടിന്‍, ആന്റോച്ചന്‍ ജെയിംസ്, ഡിഎഫ്‌സി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കചെരുവില്‍പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments