Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണത്തിനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമൂഹത്തിന് മാതൃകയായി.



മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ജലാശയങ്ങള്‍ മലിനമാക്കുമ്പോള്‍ ശുചീകരണത്തിനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമൂഹത്തിന് മാതൃകയായി. മാസങ്ങളായി കടുത്തുരുത്തി വലിയ തോട്ടില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങള്‍ വാരി നീക്കുകയായിരുന്നു കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലയ മരിയ ബിജു.  കാലവര്‍ഷക്കാത്ത വലിയ തോട്ടില്‍ പൂവക്കോട് കടവിന് സമീപം മരങ്ങള്‍ വീണിരുന്നു. ഈ മരങ്ങള്‍ വെട്ടി നീക്കാത്തതിനാല്‍ ഈ ഭാഗത്ത് മാലിന്യങ്ങള്‍ തങ്ങി നിന്ന് ചീഞ്ഞഴുകുന്ന സ്ഥിതിയായിരുന്നു. പ്ലാസ്റ്റിക്ക് കുപ്പികള്‍, അറവുശാലയിലെ മാലിന്യങ്ങള്‍, സാനിട്ടറി പാഡുകള്‍ എന്നിവയടക്കം ചാക്കില്‍ കെട്ടി തോട്ടില്‍ ഉപേക്ഷിച്ചിരുന്നു. തോട് മലിനമായതോടെ പൂവക്കോട് കടവ്  ആരും ഉപയോഗിക്കാത്ത സ്ഥിതി ആയിരുന്നു. വേനല്‍ ശക്തമാവുകയും തോട്ടിലെ ജലം മലിനപ്പെടുകയും ചെയ്തതോടെ  മാലിന്യങ്ങള്‍ നീക്കി തോട് വൃത്തിയാക്കാനുള്ള ആഗ്രഹം ലയ മരിയ സ്‌കൂള്‍ അധികൃതരെയും  മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. ഇവരുടെ പിന്തുണ ലഭിച്ചതോടെ ലയ മരിയ തോട്ടിലിറങ്ങി കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന്  മാലിന്യങ്ങള്‍ നീക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കില്‍ ശേഖരിച്ചു. ജൈവ മാലിന്യങ്ങള്‍ കുഴിച്ചു മൂടുകയും ചെയ്തു. പൂവക്കോട് കടവ് മുതല്‍ 200 മീറ്ററോളം തോട്ടിലെ മാലിന്യങ്ങള്‍ നീക്കി. തോട്ടില്‍ വീണ് കിടക്കുന്ന മരങ്ങള്‍ കൂടി മാറ്റിയാലേ നീരൊഴുക്ക് ശക്തമാകുകയുളളു.പഞ്ചായത്തും ജനപ്രതിനിധികളും ഇതിനായി മുമ്പോട്ടു വരണമെന്നാണ് ലയയുടെ അപേക്ഷ.




Post a Comment

0 Comments