കടുത്ത വേനല്‍ ചൂട് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ക്ഷീരകര്‍ഷകരും ദുരിതം നേരിടുകയാണ്. ജലക്ഷാമവും തീറ്റയുടെ ലഭ്യതക്കുറവും വലയ്ക്കുന്നതോടൊപ്പം വേനല്‍ചൂടേറ്റ് കറവപ്പശുക്കള്‍ തളര്‍ന്നുവീഴുന്നതും ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. കഠിനമായ ചൂടേറ്റ് കന്നുകാലികള്‍ ചത്തുവീഴുമ്പോള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതും തീറ്റയെടുക്കാന്‍ കഴിയാതാവുന്നതും കാലികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുകയാണ്. ചൂട് കൂടുന്നതനുസരിച്ച് മൃഗങ്ങളിലെ കിതപ്പ് കൂടും വായില്‍നിന്നു നുരയും പതയും വരും. ഇതിനൊപ്പം നീര്‍ക്കെട്ടും പനിയും ബാധിക്കുന്നതോടെ കന്നുകാലികള്‍ തികച്ചും അവശരാകുന്നു. വെയിലുള്ള സമയങ്ങളില്‍ പശുക്കളെ പുറത്തായ സ്ഥലത്ത് മേയാന്‍ വിടരുതെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശം മൃഗ സംരക്ഷണ വകുപ്പ് നല്‍കുന്നു. തൊഴുത്തിനു മുകളില്‍ ചാക്കും മറ്റും വിരിക്കുക, തൊഴുത്തില്‍ ഫാന്‍, ഷവര്‍ എന്നിവ സ്ഥാപിക്കുക, ദിവസത്തില്‍ ഇടയ്ക്കിടെ പശുക്കളെ കുളിപ്പിക്കുക എന്നിവയിലേതെങ്കിലുമൊക്കെ സ്വീകരിച്ച് കടുത്ത ചൂടില്‍ നിന്നും പശുക്കളെ സംരക്ഷിക്കണമെന്ന് അധികൃതര്‍ പറയുന്നു. കിടങ്ങൂരില്‍ കഴിഞ്ഞ ദിവസം വെയിലേറ്റ് തളര്‍ന്നു വീണ് പശു ചത്തത് ക്ഷീരകര്‍ഷകന് വലിയ നഷ്ടമാണുണ്ടാക്കിയത്. കടുത്ത വേനലില്‍ പാല്‍ കുറയുന്നതും കര്‍ഷകര്‍ക്ക് ദുരിതമാവുകയാണ്.
0 Comments