Breaking...

9/recent/ticker-posts

Header Ads Widget

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു



2023 - 24 വര്‍ഷം മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.   മന്ത്രി VN വാസവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ അംഗീകാരത്തിന് അര്‍ഹരായവരെ മന്ത്രി അഭിനന്ദിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയന്‍ കെ. മേനോന്‍, ഡി.പി.സി അംഗങ്ങളായ മഞ്ജു സുജിത്ത്, പി.ആര്‍. അനുപമ, പി.എം. മാത്യു, സുധ കുര്യന്‍, ഇ.എസ്.ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് , തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന തലത്തില്‍ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ വൈക്കം ബ്ലോക്ക് പഞ്ചായത്തിനുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്തും സെക്രട്ടറി കെ. ശ്രീകലയും ചേര്‍ന്ന് മന്ത്രി വി.എന്‍. വാസവനില്‍ നിന്ന്ഏറ്റുവാങ്ങി. സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിനുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലും സെക്രട്ടറി ശ്രീകുമാര്‍ എസ്.കൈമളും ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ തലത്തില്‍ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയ തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോനും സെക്രട്ടറി ടി.ആര്‍.രാജശ്രീയും രണ്ടാം സ്ഥാനം നേടിയ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശിയും സെക്രട്ടറി ടി. ജിജിയും അനുമോദനം ഏറ്റുവാങ്ങി.




Post a Comment

0 Comments