പാര്‍ലമെന്റ് ഇലക്ഷനു മുന്നോടിയായി സ്വീപ് മീറ്റിംഗ് താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. സ്വീപ് താലൂക്ക് നോഡല്‍ ഓഫീസര്‍ B മഞ്ജിത് അധ്യക്ഷനായിരുന്നു. വോട്ടര്‍ എന്റോള്‍മെന്റ്, വോട്ടിംഗിന്റെ ആവശ്യകത, ഇലക്ഷന്റെ പ്രാധാന്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍, ദിലീപ് കെ. നായര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍സ്, എസ്.സി പ്രൊമോട്ടേഴ്‌സ്. ഇ.എല്‍.സി അംഗങ്ങള്‍ മുതലായവര്‍ പരമാവധി വോട്ടര്‍മാരെ എന്റോള്‍മെന്റ്‌റ് ചെയ്യിപ്പിക്കുകയും വോട്ടു ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും വേണം. കോളേജുകള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍ എന്റോള്‍മെന്റ് ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ദീപക് എം. ഗോപി, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.
0 Comments