Breaking...

9/recent/ticker-posts

Header Ads Widget

താപനില ഉയരുന്നതിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം.



താപനില ഉയരുന്നതിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. മാര്‍ച്ച് 13 മുതല്‍ 17 വരെ  പാലക്കാട്, കൊല്ലം ജില്ലകളില്‍  താപനില 39°C വരെ ഉയരാന്‍ സാധ്യയുള്ളതായും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെ എത്താന്‍ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.  തൃശൂര്‍ ജില്ലയില്‍  37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍  36°C  വരെയും താപനില ഉയര്‍ന്നേക്കും. സാധാരണയെക്കാള്‍ 2 - മുതല്‍ 4 °C വരെ കൂടുതലാണിത്. വേനല്‍ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പറഞ്ഞു. പകല്‍ 11 മുതല്‍ മൂന്നുവരെ കടുത്ത വെയില്‍ ഏല്‍ക്കുന്നതൊഴിവാക്കാനും നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.




Post a Comment

0 Comments