തോടനാലില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് KV ബിന്ദു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച മുപ്പത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് തോടനാലില്‍ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് നിര്‍മ്മിച്ചത്. തോടനാല്‍ പന്നിയാമറ്റത്തു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോസി പൊയ്കയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് B, പഞ്ചായത്തംഗങ്ങളായ മെര്‍ലിന്‍ ജയിംസ്, ആനീസ് കുര്യന്‍ , മഞ്ജു ദിലീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, ഷിബു മാവുങ്കല്‍, ജോബി ഇരുപ്പക്കാട്ട്, ആന്റണി വട്ടക്കുന്നേല്‍, സിബി പുറ്റനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊഴുവനാല്‍ ബാഡ്മിന്റന്‍ ക്ലബ്ബാണ് കോര്‍ട്ടിന്റെ പരിപാലനം നിര്‍വഹിക്കുന്നത്. 250 രൂപ അംഗത്വ ഫീസ് നല്‍കി കൊഴുവനാല്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ക്ലബില്‍ അംഗത്വം സ്വീകരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. പകല്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയും, വെളുപ്പിന് 5 മണി മുതല്‍ 8 വരെ മുതിര്‍ന്നവര്‍ക്കും ബാഡ്മിന്റന്‍ കളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അവധിക്കാലങ്ങളില്‍ ബാഡ്മിന്റന്‍ പരിശീലനം ഉള്‍പ്പെടെയുള്ളവ ഈ കോര്‍ട്ടില്‍ നടത്തുമെന്നും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
0 Comments